Categories

Thursday, September 26, 2013

It's not religious, but individualistic ..!!


       यत्र नार्यस्तु पूज्यन्ते रमन्ते तत्र देवताः ।
यत्रैतास्तु न पूज्यन्ते सर्वास्तत्राफलाः क्रियाः ॥


  (The Goddesses are extremely happy where women are respected, Where they are not, all actions are fruitless.). This was our tradition.


While I was roaming through the net last day, my eyes caught on a campaign ( Abused Goddesses) by an ‘Anti-sex trafficking NGO’ named ‘Save Our Sisters’. 
They came up with images that depict Hindu goddesses Lakshmi, Saraswati and Durga as Victims of abuse. Goddesses are portrayed in the same attire in which we usually see them in the pictures but with swellings on their faces, the signs of abuse. The campaign simply and effectively captures India’s dangerous discrepancy.

In a country like India, it is an effective way to picture the situation. Because India is a country where we worship women as goddesses and yet brutalize them in the darkness and kill girls in the womb. That means not even embryos are safe today.

















Of course this particular campaign raises awareness. I too was pleased with these ads when I first saw them.  But I think the problem is not religious. 
I don’t think that the typical Hindu men who recites 'Durga Chalisa' everyday would not beat their wives even if they beat them back. This is same in the case of every religion. Most of the rape cases are reporting from slum areas and from the people living in the streets. Do they have any religion? They don’t even know the meaning of the goddess.

This does not mean that, the men in India will stop abusing women from tomorrow, because they are Goddesses or because they love their religion. So, Whatever anyone’s personal spiritual beliefs may be, some values wouldn’t be taught.

The women abused in the history of India are not from a particular religion. So, Even if she is a Hindu, Christian or Muslim, what she needs today is not worship, but humanity.

Even if it is Saraswati, Durga or Mother Mary, or any other spiritual figures that we worship, Respect should come from within one’s mind.


   ‘RESPECT WOMEN NOT BECAUSE THEY ARE GODDESSES, BUT    BECAUSE THEY ARE WOMEN’.


Photo courtesy : Google Images

Friday, September 20, 2013

ജനാലക്കപ്പുറത്തെ ലോകം !!


ഇരുള്‍ മൂടിയ നാല് ചുവരുകള്‍ക്കിടയില് നിന്നും   ജനലഴികളിലൂടെ മാത്രം കണ്ടിരുന്ന വിശാലമായ ഇടവഴിയിലേക്ക് നോക്കി പല തവണ കൊതിച്ചിട്ടുണ്ട്.
ഒടുവില്‍ പിറകിലെ വാതില് ചവിട്ടി പൊളിച്ച് സ്വപ്നം യാഥാര്‍ത്യമാക്കി. മുന്നില് കണ്ട ഇട വഴിലൂടെ നടന്ന് ഒടുവില് ഹൃദ്യമായ  വിശാലതയിലേക്ക്‌....



കെട്ടിടങ്ങളിലെ  ജനാലകളിലൂടെ എത്തി വലിഞ്ഞു നോക്കുനുണ്ടായിരുന്നു കുറേ പേര്‍... ഞാന്‍ അവരെ നോക്കി ചിരിച്ചു, ഉടനെ വാതിലുകള്‍ അടഞ്ഞു..
മുൻപില് കാണുന്നവരെ ഇടിച്ചിട്ടു റോഡിലൂടെ ഓടിയ പലരും നിരത്തില് കണ്ട ക്യൂവിലെ മുന്‍ നിരയില് തന്നെ കയറിപ്പറ്റി.

വഴിയരികില് ചോരയില് കുളിച്ചു കിടക്കുന്ന ആള്‍ പല മുന്തിയ ഫോണുകളുടെയും ക്യാമറക്ക് മുന്നില് ചിരിച്ചു കൊണ്ട് പോസ് ചെയ്തു... ആ  ഫോട്ടോകള്‍ക്ക് മണിക്കൂറുകള്ക്കുള്ളില്‍ 175 ലൈക്കുകളും കിട്ടി. ഷെയര്‍ ചെയ്ത് മിനിട്ടുകള്‍ക്കുള്ളില് അയാളുടെ ഫോണിലേക്ക് നിര്‍ത്താതെ കോളുകള്‍ വന്നു ... അപ്പോഴും അയാള്‍ ഫോട്ടോക്ക് പോസ് ചെയ്യുകയായിരുന്നു. ഗവണ്‍മെന്‍റ് ആശുപത്രിയിലെ മോറ്ച്ചറിയില്


ആളൊഴിഞ്ഞ കെട്ടിടത്തിന്റെ പിറകു വശത്ത് വിറകുകള്‍ കൂട്ടി തനിക്കു വേണ്ടി പട്ടടയോരുക്കുകയായിരുന്ന വൃദ്ധയായ സ്ത്രീയും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അരികില്‍ വായ്ക്കരി ഇടാനായി തയ്യാറെടുക്കുന്ന കാവല് നായയും.

സന്ധ്യ മയങ്ങി തുടങ്ങി....
എന്റെ മുന്നിലൂടെ നടന്നു പോയ പെണ്ണിന്റെ അടക്കിപിടിച്ച കരച്ചില്  ഇരുളിന്റെ മറവില് നിന്നും കേട്ടു. 13 തവണ അവള്‍ കരഞ്ഞു. അവളുടെ അച്ഛന് 13 കുപ്പി കള്ളും കിട്ടി.

അമ്മയുടെ ഏണിലിരുന്നു രാവിലെ പോയ കുഞ്ഞിനെ രാത്രി തെരുവിലെ ഭിക്ഷാടന സംഗത്തിനൊപ്പം കണ്ടു. നഗരത്തിലെ പ്രമുക ലോഡ്ജിനു മുന്‍പില്‍ അവന്ടെ അമ്മയെയും…


ഞാന് ശ്വാസം വലിച്ചെടുത്തു നോക്കി... തൊണ്ടയില് എന്തോ അസ്വസ്ഥത പോലെ. അതെ...!! പ്രാണ വായുവിലും വിഷം കലര്‍ന്നിരിക്കുന്നു. സര്‍വ്വ ശക്തിയുമെടുത്തു വന്ന വഴിയിലൂടെ ഞാന്‍ തിരിച്ചോടി... വേച്ചു വേച്ചു ഒടുവില്‍ എന്റെ വീടിന്റെ പടി കയറി.. ഞാന്‍ ചവിട്ടി പൊളിച്ച വാതില് എന്തൊക്കെയോ കൊണ്ട് അടച്ചു.. കാപട്യത്തിലേക്ക് എന്നെ മോഹിപ്പിച്ച ആ ജനാലകളും...

                 ഇപ്പൊ എനിക്ക് ശ്വസിക്കാം ...!!   

Photo courtesy : Google Images

Wednesday, August 7, 2013

പഴമയുടെ വീര്യം…..!!


ഹൃദയത്തെ അലിയിച്ചു പാട്ട് പാടിക്കാന് പ്രണയത്തോളം പോന്ന മറ്റൊരു വികാരമില്ല. ചങ്ങമ്പുഴയുടെ രമണനും ചന്ദ്രികയും, ബഷീറിന്ടെ  മജീദും സുഹ്രയുമൊക്കെ ഒക്കെ പിറന്ന മലയാളത്തില്‍, ഓര്‍മ്മക
ള്ക്ക്  സുഗന്തം പരത്തി കണ്ണ് നനയിപ്പിച്ചിരുന്ന ഒട്ടേറെ ഖന സാന്ദ്രമായ പ്രണയ രാഗങ്ങള്‍ വന്നുപോയി...
മലയാളി ചിര കാലത്തേക്ക് ആയി സൂക്ഷിച്ചു വച്ചിരിക്കുന്ന അപൂര്‍വ്വ സുന്ദര ഗാനങ്ങള്..

സ്വകാര്യ നിമിഷങ്ങളില്‍  പ്രണയിനിക്കായി ഈ അനശ്വര പ്രണയ ഗാനത്തിന്റെ വരികള്‍ പാടി കൊടുക്കാത്തവര്‍ ഉണ്ടാകില്ല. ഇന്നത്തെ ന്യൂജെനറേഷന്‍ ഉള്പ്പെടെ.. കാരണം പ്രണയം അന്നും ഇന്നും പൈങ്കിളിയാണ്.

പരിഷ്ക്കാരങ്ങള്‍ക്കു മുന്നില്‍  അടിയറവു പറയാത്ത, പകരം വക്കാന്‍ മറ്റൊന്ന് ഇല്ലാത്ത വരികളും ഈണങ്ങളും ചരിത്ര താളുകളില്‍ ബാക്കിയാക്കി ഒട്ടേറെ ഇതിഹാസങ്ങള്‍ മലയാള ഗാന ലോകത്ത് നിന്നും അരങൊഴിഞ്ഞു ....!!



വയലാറും ബാബുരാജും ദേവരാജന്‍ മാസ്റ്റെറും, ഒടുവില് ഗിരീഷ്‌പുത്തഞ്ചേരിയും... മലയാളത്തിന്റെ അനശ്വര ഇതിഹാസങ്ങളുടെ ഓര്‍മകളിലേക്ക് ഈ ഏകാദശിയില്‍ അവസാനം ഇതാ നെറ്റിയില്‍ നിറയെ ഭസ്മക്കുറികളുമായി രുദ്രാക്ഷ മാലകളണിഞ്ഞ സ്വാമി എന്ന സംഗീത ലോകവും ..!!


ഹൃദയ സരസ്സിലെ പ്രണയ പുഷ്പവും, വൈക്കത്തഷ്ടമി നാളിലെ വഞ്ചിക്കാരിയും, കാട്ടിലെ പാഴ്മുളം തന്ടുമൊക്കെ ഒരിക്കലെങ്കിലും മൂളിയിട്ടുള്ള ഓരോ മലയാളിക്കും പാട്ടിന്റെ പാലാഴി തീര്‍ത്ത ഇതിഹാസം ഒരു നഷ്ടമാകും ..

              പഴമയാണല്ലോ പാട്ടിന്റെ വീര്യം…..!!



Friday, July 26, 2013

ആത്മ ശുദ്ധീകരണത്തിന്റെ വഴിയിലൂടെ..






വിശുദ്ധിയുടെ നിറവില്‍ ഹൃദയം അള്ളാഹുവിനോട് ചേരുന്ന വൃധാനുഷ്ടാനങ്ങളുടെ പുണ്യ ദിനങ്ങള്‍.

കര്‍ക്കിടക സന്ധ്യകള്‍ക്ക് പുണ്യമായി രാമായണത്തിന്റെ ശീലുകള്‍ തലമുറകളിലേക്ക് പകര്‍ന്നു മറ്റൊരു രാമായണ മാസം..!

ആത്മ ശുദ്ധീകരണത്തിന്റെ വഴിയില്‍ സൃഷ്ടി സൃഷ്ടാവിനോട്‌ചേരുന്ന പുണ്യ ദിനരാത്രങ്ങള്‍…. മഴയും ദാരിധ്ര്യവും ദുരിതവുമേറുന്ന ഈ പഞ്ഞ മാസത്തില്‍ തെറ്റുകളില്‍ നിന്നും സ്വാര്‍ത്ഥതയില്‍  നിന്നും പിന്തിരിപ്പിച്ചു മനസ്സില്‍  ഈശ്വര സാന്നിധ്യം നിറച്ചു ഹൃദയങ്ങളെ വിശാലമാക്കി സകല  സൃഷ്ടികളെയും ഒന്നായി കാണുവാന്‍ ആഹ്വാനം ചെയുന്ന അനുഗ്രഹീത നിമിഷങ്ങള്‍
...

തെറ്റുകളും കുറ്റങ്ങളും മനുഷ്യ സഹജം.. എന്നാല്‍  അവ മാപ്പക്കുന്ന സര്‍ വ്വേശ്വരനോട്‌ മാപ്പിരക്കുന്ന ആത്മ ശുദ്ധീകരണത്തിന്ടെ  വലിയ നാളുകള്.
വിശപ്പിന്ടെ  വിലയറിഞ്ഞു വിശക്കുന്നവന്ടെ നോവടക്കാന്‍ മനസുകള്‍ മാറുന്ന കാരുണ്യത്തിന്ടെ, ദാന ധര്‍മ്മതിന്ടെ നാള്‍ വഴികള്‍. ഭവുതീകതയുടെ കടന്നുകയറ്റത്തില്‍ നിന്നും ആത്മീകതയുടെ വിശുദ്ധീകരണത്തിലേക്ക്  മാത്രമായി കുറച്ചു ദിനങ്ങള്‍...

അഞ്ചു നേരത്തെ നിര്‍ബന്ധ നിസ്കാരങ്ങളും ഖുറാന്‍ പാരായണവും പള്ളികളെയും വീടുകളെയും ശുദ്ധീകരിക്കുമ്പോള്‍, കര്‍ക്കിടക രാവുകള്‍ക്ക് പുണ്യം പകര്‍ന്നു ശ്രീരാമ ജീവിതം തുറന്നു തരുന്ന വെളിച്ചത്തില്‍ തുളസി തറകളും രാമായണത്തിന്ടെ ഏടുകള്‍ ഏറ്റുപാടുന്നു .

ജാതിക്കും മതത്തിനും അധീതമായി  തലമുറകള്‍ ഏറ്റുപാടുന്ന രണ്ടു മഹത്തായ പൈതൃകങ്ങള്‍,രണ്ടു ഇതിഹാസ പുരുഷന്മാര്‍ പുനര്‍ജനിക്കുന്ന ആത്മ ശുദ്ധീകരണത്തിന്റെ വഴിയിലൂടെയുള്ള ഒരു അനുയാത്ര  …!!

Photo courtesy : Google Images

Friday, July 5, 2013

ലാളിത്യത്തിന്റെ ഇമ്മിണി വല്യ സുല്ത്താന് ..!!



ആനയും ആടും ഒക്കെ അവകാശികളായ, മതിലുകളില്ലാത്ത,വിശപ്പില്ലാത്ത മറ്റൊരു ലോകത്ത്, ചാരുകസേരയില് ഒറ്റമുണ്ട് മാത്രമുടുത്തു അയാള് ഇപ്പോഴും പ്രേമലേഖനമെഴുതിക്കൊണ്ടിരിക്കുകയാണ്.. സുഹ്റക്കും മജീദിനും വേണ്ടി ......!

അക്ഷരത്തിന്റെ മണമുള്ള കാറ്റുവീശിക്കൊണ്ടിരിക്കുന്നു. പിന്നില്പാത്തുമ്മയുടെ ആട് കരയുന്നുണ്ട് , ഉപ്പുപ്പാന്റെ ആനയെ കണ്ടിട്ടാവാം ...!!






                            

മലയാള സാഹിത്യത്തിലെ  ലാളത്യത്തിന്റെ വക്താവ്, ബേപ്പൂര്‍ സുല്ത്താന്റെ  ഓര്‍ മ്മക്ക്.!!


Saturday, June 8, 2013

ഭൂമിയുടെ ആത്മഗതം



   പുഴ കറുക്കട്ടെ,കാവ് തീണ്ടട്ടെ, മഴു തിന്ന മരകൊമ്പിലിരുന്നു പക്ഷി തേങ്ങട്ടെ, ഇവയൊക്കെയും കേട്ട് മടുത്ത  മനസുകള് മരവികട്ടെ..!

നമ്മള് നിസ്സഹായരാണ്...!!സ്വന്തം കാലിന്ടെ അടിയില് നിന്ന് മണ്ണ് ഒലിച്ച് പോകുമ്പോഴും, ചാരി നിന്ന  മരം വെട്ടേറ്റു നിലം പതിക്കുമ്പോഴും, ഇന്നലെ വിത്തിറക്കിയ പാടത്തു ഇന്ന് സര്‍വ്വേ കല്ല് ഉയരുമ്പോളും പ്രതികരിക്കാനാകാതെ വഴി മാറി കൊടുക്കുന്നു, നാളത്തെ സ്വപ്ന യുഗത്തിനായി.
എന്നാല് ആ മരകുറ്റിയിലോ, സര്‍വെ കല്ലിലോ  തല തല്ലി ചാവുനുണ്ട് കുറെ അതികം ജീവിതങ്ങള്.അവര് നമ്മോടു പറയുന്നത് നാട് ഒരിക്കലും വികസിക്കരുതെന്നല്ല,മറിച്ചു അവയൊക്കെ അനുഭവിക്കാന്‍ നാമുണ്ടാവണമെന്നാണ്...! 


ഞാറിന്ടെ മുകളില് ചക്രങ്ങള്‍ ഉരുളുംമ്പോഴും, ആലിന്ടേയും ആഞ്ഞിലിയുടെയും വേര് പിഴുതെടുത്തു അവിടെ കുറ്റി അടിക്കുംമ്പോഴും,നിളയും പമ്പയും കുടിച്ചുവറ്റിച്ചു കോള നിറക്കുമ്പോഴും,പ്രതീക്ഷ നാളയിലേക്കാണെങ്കില്, കാറ്റും, മഴയും, തണലും ഇറക്കുമതി ചെയ്യപെടുന്ന ഒരു കാലം നാളെ ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.. വായുവിനു പകരമായി മനുഷ്യന്ടെ ജീവന്‍ നില നിര്‍ത്താനുതകുന്ന ഒന്ന്  കണ്ടു പിടിക്കുംവരെയെങ്കിലും ..!

ഒടുവില് വിഷം തീണ്ടി, നെഞ്ചുണങ്ങി, തൊ­ണ്ട വരണ്ട്‌, മരണം കാത്തുകിടക്കുന്ന ഭൂമിയോട്, നിളയെവിടെ,പമ്പയാറെവിടെ,സഹ്യനെവിടെ എന്ന് ചോദിച്ചാല്‍ മഴയെവിടെ, തണലെവിടെ ,കാറ്റെവിടെ എന്ന് ചോദിച്ചാല്‍   ഭൂമിയുടെ ആത്മഗതം ഇതായിരിക്കും ... 'എല്ലാം എടുത്തത്‌ നിങ്ങളല്ലേ' ???


“ഇനിയും ബാല്യങ്ങള് മഴ നനയണം, മാഞ്ചുന പേറണം, ഇനിയും മരങ്ങള് തണല് തരണം, ഇനിയും വയലുകളില് കച്ചിപുക മണക്കണം, മണ്ണിനെ, മരത്തെ, മനുഷ്യനെ മറക്കാത്ത തലമുറകള് ഇനിയും ഉണ്ടാകണം“... കുറഞ്ഞത്, ഇത്തരം പ്രതീക്ഷകളുള്ള  മനസുകളെങ്കിലും ഉണ്ടാകട്ടെ ...!!   എന്നും പരിസ്ഥിതി ദിനങ്ങളാവട്ടെ..!! 

Wednesday, April 24, 2013

മനസില് എന്നുമുള്ള ചിലത് ...!

ചില ബന്ധങ്ങള്  അങ്ങനെയാണ് . ഹൃദയത്തില് നിന്ന് അത്ര പെട്ടന്ന് പറിച്ചു മാറ്റാനാകാത്ത ആഴത്തില് ഉറച്ചു പോയ ചിലത്. 
കലാലയ ജീവിതം നമുക്ക് സമ്മാനിക്കുന്ന ചില അപൂര്‍വ   സുഹൃത്ത് ബന്ധങ്ങള്..!!



ഓര്‍ക്കാന് ഒന്നുമുണ്ടാകില്ല എന്ന് തോന്നുമെങ്കിലും ഇനി ഒരിക്കല് ജീവിതത്തിന്റെ ഒറ്റപ്പെടലുകളില് ശ്വാസം മുട്ടുമ്പോള്, തിരക്കുകള്ക്കിടയില് ഒരു ആശ്വാസത്തിനായി തിരയുമ്പോള്, കുടുംബ ബന്ധങ്ങളുടെ പിരിമുറുക്കങ്ങള് മനസ്സിനെ തളര്‍ത്തുമ്പോള് ... മനസ്സില് അവശേഷിക്കുന്നത് കോളേജ് ഡേ , കാന്ടീന്‍  , ഹോസ്റ്റല്‍  റൂം അങ്ങനെ ചില ചിതറിയ ഓര്‍മ്മകള് മാത്രമായിരിക്കും..!!

ഇന്ന് നാം അറിയാത്ത , അനുഭവിക്കാത്ത ഒരു സുഘമുണ്ടാവും അന്ന് ഈ ഓര്‍മ്മകള്  അയവിറക്കുമ്പോള് ..!! നഷ്ടപ്പെട്ടത് എത്ര വലുതായിരുന്നു എന്ന് ഓര്‍ത്തെടുക്കുമ്പോളേക്ക് , നാം അതില് നിന്നുമൊക്കെ ഏറെ ദൂരത്തായിരിക്കും..കൈയെത്താ ദൂരത്ത്‌ !

മനസ്സിന്റെ ഒരു കോണില് ഒരു നിധി പോലെ കാത്തു സൂക്ഷിക്കുവാനായി, കുറെ മാധുര്യമേറിയ ഓര്മ്മകള് ബാക്കിയാക്കി ജീവിതത്തിന്റെ ഒരു സുവര്‍ണ്ണ  കാലഘട്ടം ഇങ്ങനെ ഇവിടെ അവസാനിക്കുന്നു !!