Categories

Friday, December 6, 2013

അമ്മ എന്ന വികാരം !!




...... “വൃദ്ധ സധനത്തിന്ടെ  മുന്പിലെ പേരചോട്ടില് മകളുടെ കാറ് ദൂരേക്ക് അകലുന്നതും നോക്കി നിറകണ്ണുകളോടെ അവര് നില്ക്കുന്നു "..... എത്ര നിയത്രിക്കാന്‍  ശ്രമിച്ചിട്ടും അണ പൊട്ടി ഒഴുകിയ കണ്ണുനീരില്‍ വര്‍ഷങ്ങളായി  കാത്തു വച്ചത് എന്തൊക്കെയോ, ഒരു യാത്ര പോലും പറയാതെ പടിയിറങ്ങി പോകുന്നതായി തോന്നി ..!!

ഒരു ഞെട്ടലോടെ സ്വപ്നത്തില്‍ നിന്നും ഉണര്‍ന്ന് , അടുത്ത് കിടന്നുറങ്ങുന്ന നാല് വയസ്സുകാരിയിലേക്ക് കണ്ണ് എത്തിച്ചു...

 മാസങ്ങള്  ഭാരം ചുമപ്പിച്ചതിന്റെ... പത്താം മാസം പ്രാണ വേദന തന്നതിന്റെ....  എത്രയോ രാത്രികളില് ഉറക്കം നശിപിച്ചടിന്റെ .... ജീവിതത്തിന്റെ നല്ല കാലങ്ങളില് കഷ്ടപെടുത്തുന്നതിന്റെ...  ഒടുവില് ഇതുപോലെ ഏതെങ്കിലും  വൃദ്ധ സധനത്തിന്ടെ ഇരുട്ട് മൂലയില് തള്ളാന് പോകുന്നതിന്റെ ചിത്രങ്ങള് ഓരോന്നായി മനസ്സിലേക്ക് ഓടിയെത്തുമ്പോള് പ്രതികാര ദാഹം കൊണ്ട് അവരുടെ മനസ്സ് കത്തുകയായിരുന്നു.....
ഒന്നുമാലോചിച്ചില്ല.... ഇനിയും ഉറച്ചിട്ടില്ലാത്ത അവളുടെ ആ കുഞ്ഞു നെറ്റിയില് ചുവപ്പ് മഷി കൊണ്ട് ഇങ്ങനെ എഴുതി, 'FOR SALE' !!

മൂന്ന്  ദിവസം കഴിഞ്ഞു ഒരു രാവിലെ, പഞ്ചായത്ത് പറമ്പില് നിന്നും ജെ.സി.ബി കൈകള്  ഉയര്ത്തിയെടുത്ത പിഞ്ചു ശരീരത്തിന്റെ നെഞ്ചോടു ചേര്ന്ന് ഒരു  പവക്കുട്ടിയുണ്ടായിരുന്നു, സ്വിച്ച് ഇട്ടാല് കരയുകയും, ചിരിക്കുകയും, പാട്ടുപാടുകയും  ചെയുന്ന ഒരു കുഞ്ഞു പാവക്കുട്ടി...!!

മക്കളെ  ചിതയിലേക്ക് എടുക്കുമ്പോള് അമ്മമാര് കരയാറുണ്ടെന്നു 100 കഴിഞ്ഞ ഒരു മുത്തശി പറഞ്ഞു കൊടുത്തു... പക്ഷെ ഒരു അമ്മയുടെ കണ്ണുനീര് എങ്ങനെ ആണെന്ന്  എത്ര പറഞ്ഞു കൊടുത്തിട്ടും അവര്ക്ക്  മനസ്സിലാകുന്നില്ല ..

ഒടുവില് ആരോ ഓടി വന്നു പറഞ്ഞു.
'അങ്കണ തൈ മാവില് നിന്ന് ആദ്യത്തെ പഴം വീണപ്പോള്  അമ്മയുടെ കണ്ണില് നിന്നും ഉതിര്ന്ന കണ്ണുനീര്, നഗരത്തിലെ മ്യു സിയത്തില്   കുപ്പിയിലാക്കി സൂക്ഷിച്ചിട്ടുണ്ട്.….!!  

                         അതെടുക്കാനായി ആളെ വിട്ടിടുണ്ട്







അമ്മ എന്ന വികാരം നമ്മില് ഓരോരുത്തരിലും ഉണര്ത്തുന്നത് ഭൂമിയില് പകരം വയ്ക്കാനില്ലാത്ത സാമീപ്യമാണ് !!
ഡള്ഹിയില് നിര്ഭയയും , നമ്മുടെ നാട്ടില് സൌമ്യയും പീഡനതിനിരയായി മരിച്ചപ്പോള് കരയാന് അവര്ക്കൊരു അമ്മയുണ്ടായിരുന്നു. എന്നാല് ചോറ്റാനിക്കരയില് ആക്സ എന്ന നാലു വയസ്സുകാരി പിച്ചിചീന്തപ്പെട്ടത് അമ്മയുടെ സുഖത്തിനു വേണ്ടി !! അമ്മയുടെ തന്നെ കാമുകന്മാരാല് !!

കാലത്തിനു ചില മനുഷ്യനെ മാറ്റമായിരിക്കാം .. എങ്കിലും, ഭൂമിയിലെ ഏറ്റവും നിഷ്കളങ്കമായ സ്നേഹം, കുടിലിലായാലും കൊട്ടാരത്തിലായാലും  ഒരു പൊക്കിള് ക്കൊടിയില് നിന്നും ആരംഭിക്കുന്നു !! എന്റെ , നമ്മുടെ അമ്മയുടെ പൊക്കിള് ക്കൊടിയില് നിന്നും !! 


Photo courtesy : Google Images

3 comments:

  1. അമ്മ എന്ന വികാ ര ത്തി നപ്പുറം ഒരു സ്ത്രീ യുടെ വികാരം ഉണ്ടായതു കൊണ്ടാണല്ലോ ചോറ്റാനിക്കരയില്‍ ആക്സ എന്നനാലു വയസ്സുകാരി പിച്ചിചീന്തപ്പെട്ടത്.അമ്മയുടെ സുഖത്തിനു വേണ്ടി യല്ല , ഒരു സ്ത്രീ യുടെ /പുരുഷന്റെ സുഖത്തിനു വേണ്ടിഎന്തും ചെയ്യാന്‍ മടികാണിക്കാത്ത ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്നു ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു.

    ReplyDelete
  2. :) തീര്ച്ചയായും !! അച്ഛന്റെയും അമ്മയുടെയും മാറുന്ന മുഖങ്ങള് വികാരങ്ങള് നഷ്ടപ്പെടുന്ന പുതിയ യുഗത്തിന്റെ ഒരു ഭാഗം മാത്രം.

    ReplyDelete
    Replies
    1. നമ്മള്‍ മലയാളികള്‍ക്ക് ഒരു സദാചാര, സാമൂഹ്യ,സാംസ്‌കാരിക ബോധമുണ്ടായിരുന്നു പണ്ടൊക്കെ.കാരണം കൂടു കുടുംബ വ്യവസ്ഥിതി ആയിരുന്നു.അമ്മയില്‍ നിന്നും അമ്മൂമ്മയില്‍ നിന്നും ഒക്കെ പലതു പഠിക്കനുണ്ടായിരുന്നു.ഇപ്പോള്‍ ചെറു കുടുംബമായി....സ്വന്തം താല്പര്യം മാത്രമായി ....അത് സംരക്ഷിക്കാന്‍ ഇതും ചെയ്യാന്‍ മടിയില്ലതായ് .........സാംസ്‌കാരിക കേരളത്തിന്‍റെ അധപതനം എ ന്നല്ലാതെ എന്ത് പറയാന്‍...............

      Delete