ശബ്‍ദമില്ലാതെ കരയുന്നവരുണ്ടോ ? ?
................................................
എന്തോ എനിക്കറിയില്ല...
ഓരോ അവധി കഴിഞ്ഞു മടങ്ങുമ്പോഴും മുട്ടുവേദന ആണെന്ന് പറഞ്ഞു അച്ഛൻ എയർപോർട്ടിൽ വരാറില്ല.
വിവാഹദിവസം അനിയത്തി യാത്ര ചോദിക്കുമ്പോൾ സന്ധ്യക്ക് മുൻപ് വീടെത്തേണ്ടതല്ലേ എന്ന് ചോദിച്ചു വേഗം പറഞ്ഞുവിടാനായിരുന്നു അച്ഛന് ധൃതി.
ഒടുവിൽ അമ്മയുടെ മരണദിവസം ചിതയെരിഞ്ഞുതീരും വരെ ബന്ധുക്കളേയും പന്തലുകാരേയും പറഞ്ഞുവിടുന്ന തിരക്കിൽ പറമ്പിലെവിടെയൊക്കെയോ ആയിരുന്നു അച്ഛൻ.
ക്ഷമിക്കണം. ശബ്‍ദമില്ലാതെ കരയുന്നവരെ ഞാനിതുവരെ കണ്ടിട്ടില്ല.
അല്ല. അങ്ങനെയും ആളുകളുണ്ടോ??
ഉണ്ടാകം.
ReplyDelete