Categories

Thursday, January 23, 2014

കുങ്കുമപ്പൂവ് കൊണ്ട്‌ നാമജപം !!


പുഴക്കും പാടത്തിനുമപ്പുറം, ആമ്പല് പൂത്ത കുളത്തിനുമക്കരെ, പച്ചിലകള് വിരിച്ച നാട്ടുവഴികള് ഏറെ പിന്നിട്ട് ചെല്ലുന്ന നിലാവണിഞ്ഞ  ആകാശത്തിനു കീഴെ, ആ നാലു കെട്ടിന്റെ മുറ്റത്ത്, നിലവിളക്കിനെ കാത്തു കാത്തു തുളസിതറ മയങ്ങിതുടങ്ങി. രാമായണത്തിന്റെ ശീലുകള് ഏറ്റുപാടാനായി ചുവരുകള് ജാഗരൂകരായി.. മുത്തശി കഥ കേള്ക്കാനായി ഉമ്മറപ്പടി കാതോര്ത്തു.


സ്വീകരണ മുറിയുടെ വലത്തെ മൂലയില് ചിതലരിച്ച രാമായണവും, ക്ലാവ് പിടിച്ച നിലവിളക്കും 'കുങ്കുമപ്പൂവ്’ കാണുകയാണ്‌ മുത്തശിക്കൊപ്പം !!



19 comments:

  1. 'പുതുമുറ'യുടെ അടയാളപ്പെടുത്തലുകൾ...

    ReplyDelete
  2. ശിവ ശിവ ..ദെന്താ പ്പോ കഥ .. കുങ്കുമ പൂവ് കൊണ്ട് നാമ ജപോ . കലികാലം ..അല്ലാണ്ടെന്താ പറയ്വാ ... നിക്ക് ഇതൊന്നും കാണാൻ വയ്യേ മാളെ ...അല്ല ഈ രുദ്രൻ മരിച്ചു എന്ന് പറേണത് നേരാണോ

    ReplyDelete
    Replies
    1. കലികാലം തന്നെ.. രുദ്രന് മരിച്ചു അടിയന്ട്രവും കഴിഞു :)

      Delete
  3. ഹ.. ഹ.. നാമജപം മാത്രമല്ല.. ഒരു പൂജ വേണേലും ആകാം.. :)

    ReplyDelete
    Replies
    1. ഇനി എത്ര പൂജകള്‍ നടക്കാനിരിക്കുന്നു മനോജ് ഭായ്..!!

      Delete
  4. ഓം കുങ്കുമപൂവായ നമ.

    ReplyDelete
  5. കുങ്കുമപ്പൂവ് കണ്ട് എത്രയോ പേര്‍ മോക്ഷമടയുന്നു!!!!

    ReplyDelete
  6. പ്രൊഫസര്‍ ജമന്തി മോക്ഷ ദായക:

    ReplyDelete
  7. കുങ്കുമപ്പൂവ്....തീരാറായല്ലോ..ഇനി ഇപ്പോൾ എന്താ ചെയ്ക

    ReplyDelete
    Replies
    1. അടുത്തത് വരുന്നുണ്ട്

      Delete
  8. +Leena Mathew, Kollaam, Halle kaalam poya pokke! :-)

    ReplyDelete
  9. അമ്മൂമ്മമാർ ലീനക്കെതിരെ കൊട്ടേഷൻ കൊടുത്തിട്ടുണ്ടാവണം... :D

    ReplyDelete