വിശുദ്ധിയുടെ
നിറവില്‍ ഹൃദയം അള്ളാഹുവിനോട് ചേരുന്ന വൃധാനുഷ്ടാനങ്ങളുടെ പുണ്യ ദിനങ്ങള്‍.
കര്‍ക്കിടക സന്ധ്യകള്‍ക്ക് പുണ്യമായി രാമായണത്തിന്റെ ശീലുകള്‍ തലമുറകളിലേക്ക് പകര്‍ന്നു മറ്റൊരു രാമായണ മാസം..!
ആത്മ ശുദ്ധീകരണത്തിന്റെ വഴിയില്‍ സൃഷ്ടി സൃഷ്ടാവിനോട്‌ചേരുന്ന പുണ്യ ദിനരാത്രങ്ങള്‍…. മഴയും ദാരിധ്ര്യവും ദുരിതവുമേറുന്ന ഈ പഞ്ഞ മാസത്തില്‍ തെറ്റുകളില്‍ നിന്നും സ്വാര്‍ത്ഥതയില്‍ നിന്നും പിന്തിരിപ്പിച്ചു മനസ്സില്‍ ഈശ്വര സാന്നിധ്യം നിറച്ചു ഹൃദയങ്ങളെ വിശാലമാക്കി സകല സൃഷ്ടികളെയും ഒന്നായി കാണുവാന്‍ ആഹ്വാനം ചെയുന്ന അനുഗ്രഹീത നിമിഷങ്ങള്‍...
തെറ്റുകളും കുറ്റങ്ങളും മനുഷ്യ സഹജം.. എന്നാല്‍ അവ മാപ്പക്കുന്ന സര്‍ വ്വേശ്വരനോട് മാപ്പിരക്കുന്ന ആത്മ ശുദ്ധീകരണത്തിന്ടെ വലിയ നാളുകള്.
വിശപ്പിന്ടെ
വിലയറിഞ്ഞു വിശക്കുന്നവന്ടെ നോവടക്കാന്‍ മനസുകള്‍ മാറുന്ന
കാരുണ്യത്തിന്ടെ, ദാന ധര്‍മ്മതിന്ടെ നാള്‍ വഴികള്‍. ഭവുതീകതയുടെ കടന്നുകയറ്റത്തില്‍
നിന്നും ആത്മീകതയുടെ വിശുദ്ധീകരണത്തിലേക്ക് മാത്രമായി കുറച്ചു ദിനങ്ങള്‍...
അഞ്ചു നേരത്തെ നിര്‍ബന്ധ നിസ്കാരങ്ങളും ഖുറാന്‍ പാരായണവും പള്ളികളെയും വീടുകളെയും ശുദ്ധീകരിക്കുമ്പോള്‍, കര്‍ക്കിടക രാവുകള്‍ക്ക് പുണ്യം പകര്‍ന്നു ശ്രീരാമ ജീവിതം തുറന്നു തരുന്ന വെളിച്ചത്തില്‍ തുളസി തറകളും രാമായണത്തിന്ടെ ഏടുകള്‍ ഏറ്റുപാടുന്നു .
ജാതിക്കും മതത്തിനും അധീതമായി തലമുറകള്‍ ഏറ്റുപാടുന്ന രണ്ടു മഹത്തായ പൈതൃകങ്ങള്‍,രണ്ടു ഇതിഹാസ പുരുഷന്മാര്‍ പുനര്‍ജനിക്കുന്ന ആത്മ ശുദ്ധീകരണത്തിന്റെ വഴിയിലൂടെയുള്ള ഒരു അനുയാത്ര …!!
Photo courtesy : Google Images
Namaskaram Leenaamme,
ReplyDeleteEzhuthuvanulla shramam valare nannayittuntu,
aksharashudhi onnu shradhichal pratheekshakku'
vakayundu,
aasamsakalode,
K R I S H N A
tanx krishna...!!
Delete