Categories

Saturday, June 8, 2013

ഭൂമിയുടെ ആത്മഗതം



   പുഴ കറുക്കട്ടെ,കാവ് തീണ്ടട്ടെ, മഴു തിന്ന മരകൊമ്പിലിരുന്നു പക്ഷി തേങ്ങട്ടെ, ഇവയൊക്കെയും കേട്ട് മടുത്ത  മനസുകള് മരവികട്ടെ..!

നമ്മള് നിസ്സഹായരാണ്...!!സ്വന്തം കാലിന്ടെ അടിയില് നിന്ന് മണ്ണ് ഒലിച്ച് പോകുമ്പോഴും, ചാരി നിന്ന  മരം വെട്ടേറ്റു നിലം പതിക്കുമ്പോഴും, ഇന്നലെ വിത്തിറക്കിയ പാടത്തു ഇന്ന് സര്‍വ്വേ കല്ല് ഉയരുമ്പോളും പ്രതികരിക്കാനാകാതെ വഴി മാറി കൊടുക്കുന്നു, നാളത്തെ സ്വപ്ന യുഗത്തിനായി.
എന്നാല് ആ മരകുറ്റിയിലോ, സര്‍വെ കല്ലിലോ  തല തല്ലി ചാവുനുണ്ട് കുറെ അതികം ജീവിതങ്ങള്.അവര് നമ്മോടു പറയുന്നത് നാട് ഒരിക്കലും വികസിക്കരുതെന്നല്ല,മറിച്ചു അവയൊക്കെ അനുഭവിക്കാന്‍ നാമുണ്ടാവണമെന്നാണ്...! 


ഞാറിന്ടെ മുകളില് ചക്രങ്ങള്‍ ഉരുളുംമ്പോഴും, ആലിന്ടേയും ആഞ്ഞിലിയുടെയും വേര് പിഴുതെടുത്തു അവിടെ കുറ്റി അടിക്കുംമ്പോഴും,നിളയും പമ്പയും കുടിച്ചുവറ്റിച്ചു കോള നിറക്കുമ്പോഴും,പ്രതീക്ഷ നാളയിലേക്കാണെങ്കില്, കാറ്റും, മഴയും, തണലും ഇറക്കുമതി ചെയ്യപെടുന്ന ഒരു കാലം നാളെ ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.. വായുവിനു പകരമായി മനുഷ്യന്ടെ ജീവന്‍ നില നിര്‍ത്താനുതകുന്ന ഒന്ന്  കണ്ടു പിടിക്കുംവരെയെങ്കിലും ..!

ഒടുവില് വിഷം തീണ്ടി, നെഞ്ചുണങ്ങി, തൊ­ണ്ട വരണ്ട്‌, മരണം കാത്തുകിടക്കുന്ന ഭൂമിയോട്, നിളയെവിടെ,പമ്പയാറെവിടെ,സഹ്യനെവിടെ എന്ന് ചോദിച്ചാല്‍ മഴയെവിടെ, തണലെവിടെ ,കാറ്റെവിടെ എന്ന് ചോദിച്ചാല്‍   ഭൂമിയുടെ ആത്മഗതം ഇതായിരിക്കും ... 'എല്ലാം എടുത്തത്‌ നിങ്ങളല്ലേ' ???


“ഇനിയും ബാല്യങ്ങള് മഴ നനയണം, മാഞ്ചുന പേറണം, ഇനിയും മരങ്ങള് തണല് തരണം, ഇനിയും വയലുകളില് കച്ചിപുക മണക്കണം, മണ്ണിനെ, മരത്തെ, മനുഷ്യനെ മറക്കാത്ത തലമുറകള് ഇനിയും ഉണ്ടാകണം“... കുറഞ്ഞത്, ഇത്തരം പ്രതീക്ഷകളുള്ള  മനസുകളെങ്കിലും ഉണ്ടാകട്ടെ ...!!   എന്നും പരിസ്ഥിതി ദിനങ്ങളാവട്ടെ..!!