Categories

Wednesday, December 31, 2014

മതം മാറ്റണം !!


മതപരിവർത്തനം   നടത്തണം  !!
മതത്തിൽ നിന്ന് മതത്തിലേക്കല്ല .. മതത്തിൽ നിന്ന് മനുഷ്യനിലേക്ക് .. മതം എന്തെന്ന് അറിയാത്ത  തലമുറയിലേക്ക്..

ഭ്രാന്തമായ ആത്മീയതയ്ക്ക് വേണ്ടിയല്ല, സ്വന്തം ആത്മാവിന് വേണ്ടി ജീവിക്കാം 

Thursday, December 11, 2014

ജീവിക്കുക.. നമ്മുടെ സ്വപ്നങ്ങളിൽ



തെറ്റായ  വഴിയിലൂടെയാണവൾ പോകുന്നതെന്ന് ലോകം പറയും, ആ വഴി നിങ്ങളുടേതാണെങ്കിൽ.. ഒരു പക്ഷെ നിങ്ങൾ പരാജയപ്പെട്ടേക്കാം .. ആ പരാജയത്തിലും മനസ്സിന് ശരിയെന്ന് തോന്നിയ ഒരു പ്രവർത്തിയെങ്കിലും ചെയ്തു എന്ന ആത്മവിശ്വാസത്തിൽ മുന്നോട്ട് ജീവിക്കാം. 
 
നമുക്ക് ഓരോരുത്തർക്കുമുണ്ട് അവരവരുടേതായ ലോകം!! നഷ്ടപെട്ടേക്കാവുന്ന ഒരു വാക്കിനായി ഒരു സ്വപ്നം നഷ്ടപ്പെടാതിരിക്കട്ടെ !!  

        മനസ് തുറക്കുക .. ജീവിക്കുക.. നമ്മുടെ സ്വപ്നങ്ങളിൽ 



Wednesday, November 26, 2014

റിക്രൂട്ടിങ്ങ് ടു പരലോകം






പരലോകത്ത് പെർഫോർമൻസ് അനാലിസിസ്.. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആളുകളെ നരഗത്തിലേക്ക് റിക്രൂട്ട് ചെയ്ത യമദേവന് ടാർഗെറ്റും കവിഞ്ഞ് റെക്കോർഡ്‌ നേട്ടം. കൂടുതൽ റിക്രൂട്ട്മെൻറ് നടന്ന കേരളത്തിൽ നിന്നും ഉപകാരസൂചകമായി ഒരു സമ്മാനം പരലോകത്തെക്ക്  കയറ്റി അയച്ചു.
അത്താഴ സദ്യക്ക് കൊഴുപ്പേകാൻ 12  ലോഡ് കോഴിയും 10 ലോഡ് താറാവും !!