തെക്കേപറമ്പിൽ കൂട്ടിയ ചിതയിലെ തീ അണയാറായിട്ടേ ഉള്ളു.. പ്രതീക്ഷിക്കാതെ വെളിച്ചം അണഞ്ഞപ്പോൾ വിളക്ക് കൊളുത്താനായി ആരോ വന്ന് തീപ്പെട്ടി അന്വേക്ഷിച്ചതാണ്. അധികനേരത്തെ തിരച്ചിലിനൊടുവിൽ അവളില്ലായ്മയുടെ ശൂന്യത അവിടെ നിന്നും ഞാൻ അറിഞ്ഞുതുടങ്ങി.... ചെറുപ്പത്തിൽ സ്കൂൾ വിട്ടു വരുമ്പോൾ 'അമ്മ വീട്ടിൽ ഇല്ലെന്കിലുള്ള അതെ ശൂന്യത ......
ഒരു പുരുഷൻ നിസ്സഹായാനാകുന്നത് തന്നോട് ചേർന്ന് നിൽക്കുന്ന സ്ത്രീ ഇല്ലാതാവുമ്പോൾ ആണ്. ഒരു സ്ത്രീയോടൊപ്പം ആ വീടും മരിക്കുന്നു എന്ന് പറയുന്നതാവും ശരി .. അച്ഛനെക്കാൾ കൂടുതലായി അമ്മയുടെ മരണം ഒരു കുടുംബത്തെ ബാധിക്കുന്നത്പോലെ തന്നെ
അടുക്കളയിലെ ഇളകിയ ജനാല എളുപ്പത്തിൽ തുറക്കുന്ന വിദ്യ .. പനിച്ചൂടിനെ പറപ്പിച്ചിരുന്ന ആ സ്പെഷ്യൽ ചുക്ക് കാപ്പി.... കാറ്റടിക്കുമ്പോൾ കെട്ടുപോകുന്ന പിന്നാമ്പുറത്തെ ബൾബ് തട്ടി കത്തിച്ചിരിന്നതിനു പിന്നിലെ സൂത്രം..
ഒരു സ്ത്രീ മരിക്കുമ്പോൾ ആ വീടിനെ വീടാക്കിയതെല്ലാം അവളോടൊപ്പം പോയിക്കഴിഞ്ഞിരിക്കും !! ......
അവളില്ലെങ്കിൽ എന്നത് ഒഴിവാക്കി അവൾ സ്ഥലത്ത് ഇല്ലെങ്കിൽ എന്നതായാൽ നൊമ്പരപ്പെടുത്തുന്ന വായന ഒഴിവാക്കാം.
ReplyDelete