Categories

Thursday, January 23, 2014

കുങ്കുമപ്പൂവ് കൊണ്ട്‌ നാമജപം !!


പുഴക്കും പാടത്തിനുമപ്പുറം, ആമ്പല് പൂത്ത കുളത്തിനുമക്കരെ, പച്ചിലകള് വിരിച്ച നാട്ടുവഴികള് ഏറെ പിന്നിട്ട് ചെല്ലുന്ന നിലാവണിഞ്ഞ  ആകാശത്തിനു കീഴെ, ആ നാലു കെട്ടിന്റെ മുറ്റത്ത്, നിലവിളക്കിനെ കാത്തു കാത്തു തുളസിതറ മയങ്ങിതുടങ്ങി. രാമായണത്തിന്റെ ശീലുകള് ഏറ്റുപാടാനായി ചുവരുകള് ജാഗരൂകരായി.. മുത്തശി കഥ കേള്ക്കാനായി ഉമ്മറപ്പടി കാതോര്ത്തു.


സ്വീകരണ മുറിയുടെ വലത്തെ മൂലയില് ചിതലരിച്ച രാമായണവും, ക്ലാവ് പിടിച്ച നിലവിളക്കും 'കുങ്കുമപ്പൂവ്’ കാണുകയാണ്‌ മുത്തശിക്കൊപ്പം !!



Thursday, January 16, 2014

'ഐത്സാസ് ഹസന് ' ലോകത്തിന്റെ വീര പുരുഷന് !!


ചെറു പ്രായത്തില് തന്നെ ലോകത്തെ തങ്ങളുടെ പ്രവര്ത്തി കൊണ്ട് സ്വാധീനിച്ച ആനി ഫ്രാങ്ക് മുതല് മലാല യൂസഫ് സായി വരെ നമുക്ക് മുന്പില് മാതൃകകളായി ഉണ്ട്.


എന്നാല് ലോകം ഇങ്ങനെയാണ് . ഇത്തരം വാഴ്ത്തിപ്പാടലുകള്ക്കിടയില് ചില വേറിട്ട മുഖങ്ങളെ അറിഞ്ഞോ അറിയാതെയോ മറന്നു പോകും.
പാകിസ്താന്റെ മണ്ണില് പ്രധിരോധനത്തിന് ധീരത ഏറെ വേന്ടിയത് കൊണ്ടാവാണം, മലാലയെ ലോകം ഇത്ര കണ്ടു അനുമോധിച്ചത്.
മലാലയെ ലോക സമാധാനത്തിന്റെ ജീവിക്കുന്ന പെണ് കരുത്തായി പ്രധിഷ്ടിച്ച ഏഷ്യയിലെ മാധ്യമങ്ങള് കാണാതെ പോകുന്നതോ , അല്ലെങ്കില് മറ്റേതോ കാരണങ്ങളാല് കാണാതിരിക്കാന് ശ്രമിക്കുന്നതോ ആയ ഒരു ഒന്പതാം ക്ലാസ്സുകാരന്  പാകിസ്താന്റെ മണ്ണില് കഴിഞ്ഞ ആഴ്ച്ച രതസാക്ഷിയയി, തന്റെ സഹാപാടികള്ക്കായി.


 ഫ്രഞ്ച് പ്രസിഡന്ടിനു സിനിമാ ടിയുമായുള്ള രഹസ്യ ബന്ധവും, ശശി തരൂരിന്റെ ട്വിറ്റെറ്‌ അക്കൗന്ടില് നിന്ന് പോയ പ്രണയ മേസ്സേജുകലുടെ കണക്കെടുപ്പും , സരിത വാങ്ങിയ സാരിയുടെ എണ്ണവും പൊലിപ്പിച്ചുക്കാട്ടിയ  പ്രമുക മാധ്യമങ്ങളുടെ ഉള് പേജുകളില് ഒരു ചെറിയ കോളം ന്യൂസ്‌ ആയി ഈ പതിനാല് വയസുകാരന്റെ ധീരത അവസാനിച്ചു. വന്റെ പേരില് ലോകരാഷ്ട്രങ്ങളില് അനുസ്മരണങ്ങള് ഇല്ലായിരുന്നു , അവനു വേണ്ടി സോഷ്യല് മീഡിയകളില് സംവാധങ്ങളുമില്ലയിരുന്നു !!

കൂട്ടുകാരുമൊത്തു സ്കൂളിലേക്ക് വരുകയായിരുന്ന ഐസ്താസ് സ്കൂള് യുനിഫോര്മില് വന്നു  സ്കൂളിലേക്ക് ഉള്ള വഴി ചോദിച്ച ചാവേറുകളെ കണ്ടു സംശയിക്കുകയായിരുന്നുസഹപാടികളുടെ എതിര്പ്പു വകവെക്കാതെ , ഗേറ്റ് കടക്കുന്നതിനു മുന്പ് തന്നെ ചാവേറുകളെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതിനിടെ ബോംബു പോട്ടിതെറിച്ചു.


സ്വന്തം ജീവന് പൊകുമെന്നറിഞ്ഞിട്ടും, എണ്ണ ത്തില് കവിഞ്ഞ തന്റെ സഹപാഠികളുടെ ജീവന് രക്ഷിക്കാന് , പതിനാല് വയസുകാരന് കാണിച്ച നിഷ്കളങ്കതയും ചങ്കൂറ്റവും, എന്തുകൊണ്ടും മലാല യൂസഫ് സായിയെക്കാള് അനുമോധനീയവും പ്രശംസനീയവുമാണ്.

എന്നാല് മാലാല ഇംപാക്ടില്, പാകിസ്താന്റെ ലോകനായകനെ നാം വിസ്മരിച്ചു !!


                              ' അവന്റെ രണം കൊണ്ട് അവന്റെ അമ്മയുടെ കണ്ണുനീര് തോരുകയില്ല . എന്നാല് നൂറു കണക്കിനു അമ്മമാരുടെ കണ്ണീരാണ് അവനു ഇല്ലാതാക്കിയത് ' ...... 

മകന്റെ മരവിവരമരിഞ്ഞു ആദ്യം അച്ഛന് പ്രതികരിച്ചതിങ്ങനെ.

(മലാലയുടെ ധീരതയും, പ്രവര്ത്തനങ്ങളും വളരെ അധികം ശ്ലാഘനീയം തന്നെ . ഒരുപക്ഷെ, പക്സ്ഥാനിലെ നിരവധി ബാല്യങ്ങളെ എന്തെങ്കിലും ഒക്കെ ചെയ്യാനും അത് പ്രേരിപ്പിചിട്ടുണ്ടാകും.  പക്ഷെ ഒരു സ്കൂളിലെ മുഴുവന് കുട്ടികള്ക്ക് വേണ്ടി സ്വന്തം ജീവന് കൊടുത്ത ഐതാസ് അതിലേറെ വാഴ്ത്തപെടേണ്ടത് അല്ലേ ?? )

ഇവരില് നിന്നുമാണ്  ലോകം മാതൃകകളെ തിരഞ്ഞെടുക്കേണ്ടത്.!! മാധ്യമങ്ങളുടെ കച്ചവട തല്പര്യങ്ങള്ക്കും, മത്സര സംപ്രേഷ്ണങ്ങള്ക്കുമിടയില്  മുങ്ങിപൊയെങ്കിലും, ഐസ്താസ് ഹസന് സ്വന്തം ജീവിതം കൊടുത്തു രക്ഷിച്ച മക്കളുടെ അമ്മമാരുടെ പ്രാര്തനകളില് എന്നും അവനുണ്ടാകും !!  അവരുടെ വീര പുരുഷനായി !   

അവരുടെ മനസുകളിലെങ്കിലും അവന് മരണമില്ലാതിരിക്കട്ടെ  !!

Tuesday, January 14, 2014

'ലിവറ്‌ സിറോസിസ്'





വിവാഹ പ്രായമെത്തിയ മകള്ക്ക് വേണ്ടി പത്രത്തില് പരസ്യം കൊടുത്തു . 'സത്സ്വഭാവിയും സറ്വ്വോപരി മദ്യം കൈ കൊണ്ട് തൊടാത്തവനുമാകണം പയ്യന് ' !!   കല്യാണത്തിന്റെ അന്ന് മകളെ കൈ പിടിച്ചു കൊടുക്കുമ്പോള് അച്ഛന് മണ്ഡപത്തില് തല ചുറ്റി വീണു. ആശുപത്രിയില് എത്തിച്ചപ്പോള് അസുഖം 'ലിവറ്‌ സിറോസിസ്'.

കുടിച്ചു മരിച്ച അച്ഛന്റെ മകളായി അവള് ഇന്നും ജീവിക്കുന്നു,  സത്സ്വഭാവിയായ മരുമകന്റെ കൂടെ !!

Photo courtesy : Google Images

Thursday, January 9, 2014

ഇന്ത്യയ്ക്ക് ഒരു ഇറ്റാലിയന്‍ ദേവി !!


'ചൈനീസ് ഫോണ്‍, ജര്മന്കാറ്, കൊറിയന്ടി വി, കൂട്ടത്തില് ഇപ്പൊ ഇതാ ഒരു ഇറ്റാലിയന്ദേവിയും' !! ഇന്ത്യന്സ്വദേശ വല്ക്കരണത്തിന്റെ പുതിയ മുഖം .

നദിതട സംസ്കാരത്തില് നിന്നും നാഗരീകതയിലേക്കും, അടിമത്വത്തില് നിന്നും സ്വതന്ത്ര ഇന്ത്യയിലേക്കും, വളര്ന്നു എന്ന് നമുക്ക് അഭിമാനിക്കാം. ദൈവങ്ങള് വരെ IMPORTED ആയി കഴിഞ്ഞു.




തെലുന്ഗാന സംസ്ഥാനം രൂപികരിച്ചതില് നന്ദി സൂചകമായി ആന്ധ്രയില് കോണ്ഗ്രസ്നേതാവ് ശങ്കര് റാവു ആണ് എട്ടരയടി ഉയരമുള്ള സോണിയ ഗാന്ധിയുടെ വെങ്കല വിഗ്രഹം സ്ഥാപിച്ചത്, താമസിക്കാതെ അമ്പലവും സ്ഥാപിച്ചു പ്രധിഷ്ട നടത്തും . 


Photo courtesy : Google Images