ഒരാഴ്ച്ച ഉമ്മറത്തും തൊടിയിലുമായി കിളച്ചു കിട്ടിയ മണ്ണും, 15 വര്‍ഷത്തേക്ക് പെയ്യാന്‍ നിര്‍ത്തിയ മഴയും, പറമ്പില്‍ ആകെ ഉണ്ടായിരുന്ന തെങ്ങും കവുങ്ങും ആഞ്ഞിലിയും, അതിന്റെ തണലും പിന്നെ വടക്കേ തൊടിയില്‍ വീശികൊന്ടിരുന്ന കാറ്റും ബാങ്കില്‍ പണയം വച്ച് ഒരു ഫ്ലാറ്റ് വാങ്ങി.
കേറി താമസത്തിന്റെ അന്ന് ഭാര്യക്ക് വലിവ് കൂടി. ശ്വാസം മുട്ടലും. ഡോക്ട്ടര്‍മാര് കുറിച്ച് തന്ന കുറിപ്പുമായി നഗരത്തിലെ മെഡിക്കല്‍ സ്റ്റോറുകളെല്ലാം കയറിയിറങ്ങി.
എങ്ങും കിട്ടാതെ വന്നപ്പോള് ഒടുവില് ഭാര്യയുടെ കെട്ടുതാലി പകരം കൊടുത്ത് ബാങ്കില്‍ നിന്നും 4 മൂട് ആഞ്ഞിലിയും, 3 മൂട് കവുങ്ങും തിരികെ വാങ്ങി ഫ്ലാറ്റിലെ ബാല്ക്കണിയില് നട്ടു !!
Photo courtesy : Google Images

No comments:
Post a Comment