കാന്സര് ഒരിക്കലും ജീവിതത്തിന്റെ അവസാനമല്ല. അതിജീവനം നടത്തിയവര് ഏറെ.
പക്ഷെ
കാന്സറിന് മറ്റൊരു വൈകാരിക മുഖം കൂടി ഉണ്ട്. വൈദ്യശാസ്ത്രം എഴുതി തള്ളി, മരണത്തെ മുന്നില് കണ്ടു കൊണ്ട് ജീവിക്കുന്ന കാന്സരിന്റെ അവസാന സ്ടേജിലുള്ളവര് . ആശകള് അവസാനിപ്പിച്ചു, സ്വപ്നങ്ങളുടെ ലോകത്ത് നിന്ന് സ്വയം പിന്തിരിഞ്ഞു ജീവിക്കുന്ന ഇത്തരക്കാര്ക്ക് വേണ്ടത് ചുറ്റുമുള്ളവരുടെ സഹതാപമല്ല, മറിച്ച് ഒരു നിമിഷമെങ്കില് ഒരു നിമിഷം ജീവിതത്തിന്റെ കയിപ്പു നിറഞ്ഞ അനുഭവങ്ങളില് നിന്നുള്ള മോചനമാണ്, ഒരു നിമിഷമെങ്കില് ഒരു നിമിഷം പാതിവഴിയില് ഉപേക്ഷിച്ച സ്വപ്നങ്ങളിലേക്കുള്ള തിരിച്ചു പോക്കാണ് !!
എല്ലാം മറന്നു ചിരിക്കുവാന്
അവര്ക്ക് ഒരു നിമിഷം കൊടു ക്കാമെങ്കില്, അത് തന്നെയാണ് ഏറ്റവും വലിയ പുണ്യം.
സൈബര്‍ ലോകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറല്‍ ആയികൊണ്ടിരിക്കുന്ന
ഈ വീഡിയോ അത്തരത്തില്‍ ഒരു വലിയ സന്തേശം കൂടിയാണ് നല്കുന്നത് .
ബെല്‍ജിയം ആസ്ഥാനമാക്കി ക്യാന്‍സര്‍ രോഗികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മിമി ഫൗണ്ടേഷന്‍ തിരഞ്ഞെടുക്കപ്പെട്ട 20 ക്യാന്‍സര്‍ രോഗികളെ ഒരു വലിയ മേക്ക് ഓവറിനു വിധേയമാക്കി . അവരുടെ ആഗ്രഹങ്ങള്‍ ചോദിച്ചറിഞ്ഞടിനുതിനു ശേഷം അവരെ ഒരു മേക്ക് അപ്പ് റൂമില്‍ പ്രവേശിപ്പിച്ചു.
പലര്‍ക്കും മൊട്ട തലയായിരുന്നു. മേക്ക് അപ്പ് തീര്‍ന്നതിനു ശേഷം മാത്രമേ കണ്ണ് തുറക്കാവൂ എന്ന നിര്‍ദേശവും നല്കി.
ഒടുവില്‍ മേക്ക് അപ്പിന് ശേഷം അവരെ ഒരു വലിയ കണ്ണാടിക്കു മുന്പിലിരുത്തി .
കണ്ണ് തുറക്കുംമ്പോളുള്ള അവരുടെ മുഖ ഭാവം പകര്ത്താനായി കണ്ണാടിക്കു പിറകിലായി ക്യാമറകളുമായി ആളുകള് ഉണ്ടായിരുന്നു.
ഒടുവില് കണ്ണ് തുറന്നപ്പോള്‍ ഓരോരുത്തരും തങ്ങള്‍ മുന്നില് കാണുന്നത് വിശ്വസിക്കാന്‍ പറ്റാതെ പരിസരം മറന്ന് പ്രതികരിച്ചു. ചിലര്‍ ഉച്ചത്തില്‍ നിലവിളിച്ചു. എങ്ങോ നഷ്ടപ്പെട്ട സ്വപ്നങ്ങള്ക്ക് ഒരു നിമിഷം ജീവന് വച്ചത് പോലെ ഓരോ മുഖങ്ങളും ആതമവിശ്വാസം കൊണ്ട് തുടുത്തു .. ഇതെല്ലാം ക്യാമറയില് പകര്ത്തി വലിയ ക്യാന്‍ വാസുകളിലായി അവര്ക്ക് മുന്നില് പ്രദര്‍ശിപ്പിച്ചു. ഓരോ ചിത്രങ്ങളും മറ നീക്കി പ്രദര്ശിപ്പിക്കുമ്പോള്‍ മനസിന്റെ ഏതോ കോണില് നിന്നും മറ നീക്കി പുറത്തു വന്നത് ഇനിയും ജീവിച്ചു കൊതി തീരാത്ത പച്ചയായ മനുഷ്യ ജീവനുകളായിരുന്നു. സ്വപ്നങ്ങള്‍ ബാക്കിയാക്കി മടങ്ങാനൊരുങ്ങുന്ന സാധാരണ മനുഷ്യ ജീവനുകള്.
Photo courtesy : Google Images