Categories

Friday, November 22, 2013

സച്ചിന്‍ എന്ന മനുഷ്യന്‍ ...!!



വാന്ഗഡെ സ്ടേഡിയത്തില് തിങ്ങി നിറഞ്ഞ ആരാധകര്ക്ക് മുന്പില് സച്ചിന് നിന്നത് 16 വയസ്സില് കറാച്ചിയില് ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങിയ കൌമാരക്കാരന്റെ കളങ്കമില്ലാത്ത മനസോടെ ..!

ക്രിക്കറ്റ് എന്ന മാസ്മരിക ലോകത്തിന്റെ നെറുകയിലാണ് താന് എന്ന തിരിച്ചറിവ് ഉണ്ടായിട്ടും, ഇന്ത്യ മുഴുവന്  സച്ചിന്.. സച്ചിന്... എന്ന് ആര്ത്തു വിളിക്കുമ്പോഴും അദ്ദേഹം സംസാരിച്ചു തുടങ്ങി, സാധാരണക്കാരില് സാധാരണക്കാരനായി.

ലകഷ്യത്തില് എത്താന് കുറുക്കു വഴികള് സ്വീകരിക്കരുതെന്ന  മുന്നറിയിപ്പ്  നല്കിയ , പ്രതി സന്തികളില് പതറാതെ സ്വപ്നങ്ങളെ പിന്തുടരാന് ഠിപ്പിച്ച  എല്ലാത്തിനും ഉപരിയായി 'ഒരു നല്ല മനുഷ്യനായി’ ജീവിക്കണമെന്ന മൂല്യ ബോധം പകര്ന്നു നല്കിയ   പിതാവിന്റെ ഓര്മ്മ  ഇന്നത്തെ യുവത്വതിനു നല്കാവുന്ന ഏറ്റവും ഊര്‍ജമേറിയ പ്രചോനമാണ്.




ഏതൊരു വ്യക്തിയുടെയും ജീവിത വിജയത്തില് 'മാതൃത്വം' എന്ന വികാരം ചെലുത്തുന്ന സ്വാധീനം അദ്ധേഹത്തിന്റെ  വാക്കുകളില് ജ്വലിച്ചു നിന്നു. താന്  കളിച്ചു തുടങ്ങുന്നതിനും ഏറെ മുന്പ്  തന്നെ അമ്മ നല്കിയ പിന്തുണ, കരുതല്, പ്രാര്ഥന.. ഇവയെല്ലാം ഭാരതത്തിലെ ഓരോ അമ്മയ്ക്കുമുള്ള ആധരമാണ്. ഒടുവില് എല്ലാ അമ്മമാര്ക്കുമായി 'ഭാരത രക്ന' സമര്പ്പണം.

ജീവിത വഴികളില് താങ്ങായും തണലായും നിന്ന സഹോദരങ്ങള്, സുഹൃത്തുക്കള്, സഹ പ്രവര്ത്തകര്, പരിശീലകര് , മാനേ ജര്മാര്, ചികിത്സിച്ച ഡോക്ടര്മാര്.....     തന്റെ പരിമിതികളെ ഉള്ക്കൊണ്ട ഭാര്യയും, മക്കളും.... ഒരു വ്യക്തിയുടെ വിജയം  എന്നാല് അനേകം പേരുടെ ത്യാഗവും, പ്രാര്‍ദ്ധനയും കൂടിയാണെന്ന വലിയ സത്യം..!


എല്ലാറ്റിനേക്കാള് ഉപരിയായി ഏത് ഒരു പ്രൊഫഷനെയും കളങ്കമേല്പ്പിക്കാതെ, ഒരു തപസായി, ആത്മ സമര്‍ പ്പത്തോടെ എങ്ങനെ മുന്നോട്ട് കൊണ്ട് പോകാം എന്നതിന്റെ മാതൃക കൂടിയാണ് സച്ചിന്. പ്രത്യേകിച്ചു ക്രിക്കറ്റ് എന്ന ഒരു ആഡംബര പ്രൊഫഷനില്... ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാര്ഥത, സമര്പ്പണം, ഏകാഗ്രത എല്ലാം മുറുകെ പിടിച്ചു കൊണ്ട് അദേഹം തന്റെ പ്രൊഫഷനെ സ്നേഹിച്ചു, കഴിഞ്ഞ 24 വര്ഷം  അദ്ദേഹം ഉണ്ടത് ,ഉറങ്ങിയത്, നിശ്വസിച്ചത്, വിയര്‍ത്തത്, എല്ലാം  ക്രിക്കറ്റിലയിരുന്നു..     ... ഇത് കൊണ്ട് തന്നെയാവണം ഇന്ത്യ എന്ന മഹാരാജ്യം ഒട്ടാകെ  സച്ചിന്‍ എന്ന ഇധിഹാസതെ അരാധിക്കുനത്, നെഞ്ചോടു ചെര്ക്കുന്നത്... 

അച്ഛന് പകര്ന്നു കൊടുത്ത മൂല്യങ്ങള്, അദ്ദേഹം തന്റെ അടുത്ത തലമുറയിലേക്കും പകര്ന്നു കൊടുക്കുന്നു എന്നതിന്റെ തെളിവുകളില് ഒന്നാണ്, അന്ന്  വാന്ഗഡെ സ്ടേഡിയത്തില് ball boy ആയി അദ്ദേഹത്തിന്റെ മകനെ കണ്ടത്.

'വന്ന വഴികള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കരുത് എന്നും, ചെയുന്ന ജോലിയില്‍ എന്നും മൂല്യ ബോധം ഉള്ളവരായിരിക്കണമെന്നും, താഴ്മയില്‍ കൂടി മാത്രമേ വിജയം ഉണ്ടാകുകയുള്ളൂ എന്നും ആ ചെറിയ പ്രഭാഷണത്തില്‍ കൂടി അദ്ദേഹം ഓര്മിപ്പിച്ചു..      

ഒരു ഇതിഹാസ താരത്തിന്റെ വിടവാങ്ങല് പ്രസംഗത്തിന് ഉപരിയായി, പ്രശസ്ഥിയുടെ കൊടുമുടിയില് നിന്നിറങ്ങി വന്നു,         ഇന്ത്യയിലെ ഓരോ യുവാക്കള്ക്കുമായി നല്കിയ  ഒരു പാഠമായിരുന്നു അത് ...... ഭാരതത്തിലെ ഓരോ മകനും, സഹോദരനും, കുടുംബസ്ഥനും, എല്ലാറ്റിലും ഉപരിയായി ഓരോ യുവാക്കള്‍ക്കും വേണ്ടിയുള്ള ഒരു ലഘു സന്ദേശം.  

ആ പ്രസംഗം ഞാന് വീണ്ടും വീണ്ടും കാണുന്നതും അത് കൊണ്ട് തന്നെ.


സച്ചിന് എന്ന ലോകം വാഴ്ത്തി പാടുന്ന ക്രിക്കറ്ററെക്കാള് ഏറെ ഞാന്  ഇന്ന് അരാധിക്കുന്നത് സച്ചിന് എന്ന മനുഷ്യനെ.

Photo courtesy : Google Images

No comments:

Post a Comment