നെൽപ്പാടങ്ങളിലെ ചെളിക്കുണ്ടുകളിലാണവൾ ഓടിത്തുടങ്ങിയത്..
5 മക്കളുടെ വിദ്യാഭ്യാസത്തിന് പരിമിതികളുള്ള ഇന്ത്യയുടെ ഉൾനാടൻ ഗ്രാമങ്ങളിലെ കുടുംബങ്ങളിലൊന്നിലാണവൾ വളർന്നത്..
മാസങ്ങൾക് മുൻപ് മുംബൈ നഗരത്തിലൂടെ നിഷേധിക്കപ്പെട്ട അവകാശങ്ങൾക്കായി ദിവസങ്ങൾ നടന്നുനീങ്ങിയ, ആയിരകണക്കിന് കർഷകരിൽ ഒരാളാണ് അവളെ വളർത്തിയത് ....
ലോക അത്ലറ്റിക് ട്രാക്കിൽ ഇന്ത്യയുടെ ദേശിയ ഗാനം കേട്ട് ഓരോ ഇന്ത്യക്കാരും രോമാഞ്ചം കൊള്ളുമ്പോൾ വീട്ടിൽ വൈദുതി ഇല്ലാഞ്ഞതിനാൽ സ്വന്തം കൂടപ്പിറപ്പ് രാജ്യത്തിന് അഭിമാനമായ കാഴ്ച കാണാൻ കഴിയാഞ്ഞ സഹോദരങ്ങളാണവൾക്കുള്ളത് ..
രാജ്യത്തു വെറും 12 % ആളുകൾ മാത്രം സംസാരിക്കുന്ന ഭാഷയിൽ വെറും 18 വയസ്സുകാരിക്കുള്ള വാക്ചാതുര്യം ഇതിനൊക്കെ മുകളിലാകുമ്പോഴാണ് നേട്ടങ്ങൾ 2 തട്ടിലാകുന്നത് ... ഒപ്പം മനുഷ്യരും
ഫെഡറേഷൻ പിന്നീട് ഔദ്യോഗിക അക്കൗണ്ടിൽ പരസ്യമായി മാപ്പ് പറഞ്ഞു ട്വീറ്റ് ചെയ്തെന്നറിയുന്നു .സന്തോഷം